യാ അല്ലാഹ്
പാടുവാനങ്ങ് കല്പിച്ചാൽ
അഭിമാനഗർവത്തോടെ പാടാം
കടൽ താണ്ടി വരുന്ന കാറ്റിനെ പോലെ
ശ്രുതി താളങ്ങളുടെ ചിറകു വിതിർക്കാം
കുന്നും മലയും താണ്ടി ആനന്ദത്തിന്റെ
അതിരറ്റ അവാച്യസ്വരങ്ങളുതിർക്കാം
ഹർഷലഹരിയിൽ സ്വയം മറന്ന്
നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്താം
കൈക്കുടം നിറയ്ക്കാൻ പാരിതോഷികം വേണ്ട;
കണ്ണും ഖല്‍ബും നിറഞ്ഞുന്‍മത്തനായ്
നിന്നെയൊന്നനുഭവിച്ചു കണ്ടാല്‍ മതി.
0 comments:
Post a Comment