അന്നും പതിവു പോലെ റാബിഅ തഹജ്ജുദും ദിക്റും ദുആയുമായി രാത്രി കഴിച്ചുകൂട്ടി. സുബ്ഹി നിസ്കാരാനന്തരം പതിവു പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അല്‍പം വിശ്രമിക്കാനായി കിടന്നു.
തക്കം നോക്കി മോഷ്ടാവ് അകത്തുകടന്നു. അകത്ത് ഒന്നുംഉണ്ടായിരുന്നില്ല. ആകെകിട്ടിയത് അവരുടെ വസ്ത്രം മാത്രമാണ്. അതെങ്കിലത്, കിട്ടിയതും എടുത്ത് അയാള്‍ വാതിലിനു നേരെനടന്നു. വാതില്‍ കാണാനില്ല. പരതി നിരാശനായപ്പോള്‍ അയാള്‍ വസ്ത്രം മെല്ലെ അവിടെ തന്നെയിട്ടു. അത്ഭുതം! അതാ വാതില്‍ തുറന്നു കിടക്കുന്നു. തക്കത്തിനു വീണ്ടും വസ്ത്രം കയ്യിലെടുത്തു പോകാനൊരുങ്ങി. വീണ്ടും വാതില്‍ കാണാനില്ല. അതേ രീതിയില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോള്‍ മുറിയുടെ ഒരു കോണില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു: "ആ വസ്ത്രം അവിടെയിട്ടിട്ടു പൊയ്ക്കോളൂ, പ്രണയിനി ഉറങ്ങുകയാണെങ്കിലും രാജാവു ഉണര്‍ന്നിരിക്കുകയാണ്" (റാസി 1/167, ഗറാഇബുല്‍ ഖുര്‍ആന്‍ 1/79)
ജീവിതകാലമത്രയും നിസ്സ്വാർത്ഥമായി അല്ലാഹുവിനെ മാത്രം പ്രണയിച്ചു ആത്മപരിത്യാഗിയായി ജീവിച്ച മഹതിയായിരുന്നു റാബിഅ. ഫലസ്ത്വീനിലെ അവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഭാഗ്യം എന്നെയും കനിഞ്ഞിട്ടുണ്ട്. മഹതിയെ പോലെ അല്ലാഹുവിന്‍റെ വലയത്തില്‍ സുരക്ഷിതരാവുക.
0 comments:
Post a Comment