ഇമാമുനശ്ശാഫിഈ (റ) യുടെ കാലത്തു തന്നെ ജീവിച്ചിരുന്ന ഒരു മഹതിയാണ് നഫീസതുൽ മിസ്വരിയ്യ. കേരളക്കാർക്ക് മഹതിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടി വരില്ല. നഫീസതുമാല പാരായണം ചെയ്യാത്ത വീടുകൾ നമ്മുടെ നാട്ടിൽ അപൂർവമായിരിക്കും. മഹാനവർകൾ തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ട് മഹതിയുടെ അടുക്കലേക്ക് ആളയ്ക്കാറുണ്ടായിരുന്നുവല്ലോ. താൻ മരിച്ചാൽ മയ്യിത്ത് ആദ്യം നഫീസതുൽ മിസ്വ്രിയ്യയുടെ അടുക്കൽ കൊണ്ടുവരാൻ വസ്വിയ്യത്ത് ചെയ്തിരുന്നു. ആ പതിവു ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് അങ്ങോട്ടുള്ള യാത്രാമധ്യേ അബ്ദുൽ ഗഫ്ഫാർ സഅദി പറഞ്ഞിരുന്നു മഗ് രിബ് ബാങ്ക് വിളിക്കാനടുത്ത സമയത്താണ് എത്തിയത്. അല്പം കഴിഞ്ഞാൽ ഇരുട്ടു പരക്കുന്നതു കൊണ്ട് മഖ്ബറ യുടെ പുറത്തു നിന്നുള്ള ദൃശ്യം പകർത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാൽ ചിയ്യൂർ അബ്ദുല്ല സഅദിയും ഞാനും ചേർന്ന് ആദ്യത്തെ ഷോട്ട് എടുത്തു. അതു കഴിയും മുമ്പേ ബാങ്കിന്റെ നാദം ഉയർന്നു. ത്തങ്ങളും മഗ്രിബ് ജമാഅത്തിൽ പങ്കെടുത്തു ആ വഖ്തിലും ഏതോ ഒരു സഹോദരന്റെ മയ്യിത്ത് എത്തിയിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ പതിവുള്ള പോലെ മരിച്ചയാളുടെപേര് അനൗൺസ് ചെയ്യുന്നതിനു പകരം മയ്യിത്ത് പുരുഷനാണ് എന്നും അയാളുടെ കുടുംബപ്പേരും ഗ്രാമത്തിന്റെ പേരും മാത്രമാണ് പരിചയപ്പെടുത്തിയത്. നഫീസതു ബീവി(റ)യുടെ സാന്നിധ്യം എത്ര അനുഗ്രഹീതമായിട്ടാണ് മിസ്വ്രികൾ കാണുന്നത് എന്നതിന്റെ മികച്ച ഒരു ഉദാഹരണമായിട്ടാണീ സംഭവം അനുഭവപ്പെട്ടത്. മഹതിയുടെ ബറകത് അല്ലാഹു നമുക്കും തരട്ടെ!
Wednesday, 15 June 2016
Subscribe to:
Post Comments (Atom)
0 comments:
Post a Comment