ഇത് കനീസതുൽ ഖിയാമ അഥവാ പുനരുത്ഥാന പള്ളി. ക്രൈസ്തവ പ്രചാരണം അനുസരിച്ച് യേശുവിനെ റോമക്കാർ കുരിശിലേറ്റിയത് ഇതിന്റെ നടുമുറ്റത്ത് വച്ചാണ്. അകത്ത് ഒരു പരന്ന വലിയ "കല്ലുകട്ടിൽ " ഉണ്ട്. കുരിശിൽ നിന്ന് ഇറക്കിയ ശരീരത്തിൽ സുഗന്ധലേപനങ്ങൾ പൂശിയതും വെച്ചു കെട്ടിയതും ഇതിൽ കിടത്തിയാണ്. യേശുവിന്റെ കുരിശു മരണ നാടകത്തെ നന്നായി ചോദ്യം ചെയ്യുന്നതാണ് ബൈബിൾ കഥകളിലെ ഈ വിസ്തൃത വർണന. മരിച്ച ശരീരത്തിൽ സുഗന്ധലേപനം പുരട്ടുന്ന സമ്പ്രദായം ജൂതൻമാർക്കോ റോമക്കാർക്കോ ഇടയിൽ നിലവിലുണ്ടായിരുന്നില്ല. കുരിശിൽ നിന്നിറക്കിയ ജീവനുള്ള ശരീരത്തിൽ സുഗന്ധലേപനം ചെയ്യുകയാണ് എന്ന വ്യാജേന മരുന്നുകൾ വച്ചു കെട്ടുകയാണ് അരിമത്ഥ്യായിലെ യോസേഫും നിക്കൊദെമൊസും ചേർന്ന് ചെയ്തിട്ടുള്ളത് എന്ന് ചരിത്രവിദ്യാർത്ഥികൾക്കറിയാം. തൊട്ടപ്പുറത്തുള്ള ഒരു ഗുഹയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത് അഥവാ ഒളിപ്പിച്ചത്....! മുമ്പ് - കേശവമേനോൻ എഴുതിയ യേശുദേവൻ എന്ന പുസ്തകത്തിൽ ആണെന്നാണ് എന്റെ ഓർമ - ഈ ഗുഹയുടെ വലുപ്പം വായിച്ചപ്പോളേ കുരിശിൽ നിന്നിറക്കിയ വ്യക്തിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു അത്രയും വലിയ ഗുഹയിൽ പാർപ്പിച്ചതിന്റെ ഉദ്ദേശം എന്ന ഗവേഷകരുടെ നിരീക്ഷണം ശരിയാണ് എന്ന് തോന്നിയിരുന്നു. അപ്പോഴും ഇതിന് ഇത്രയും വലിപ്പം ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. ശബത്ത ദിനത്തിലെ പ്രത്യേക പ്രാർത്ഥനകൾ നടന്നുകൊണ്ടിരുന്നതിനാൽ ചിത്രങ്ങൾ പകർത്തുന്നത് തടയാൻ അവിടെ ജൂതൻമാർ കാവലുണ്ടായിരുന്നു. അവരുടെ കണ്ണു വെട്ടിച്ചാണ് ഏതാനും ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ വിശദാംശങ്ങൾ എന്റെ യാത്രാ വിവരണത്തിൽ ഉണ്ടാകും, ഇൻഷാ അല്ലാഹ്....!
Wednesday, 15 June 2016
Subscribe to:
Post Comments (Atom)
0 comments:
Post a Comment