നബിതിരുമേനി സ്വ.യുടെ സന്നിധിയിൽ ആരോ അവിടുത്തേക്കായി അല്‍പം പാല്‍ കൊണ്ടുവന്നു. വലത് വശത്ത് ഒരു ബാലന്‍. ഇടത്ത് മുതിര്‍ന്നവരും പരിഗണിക്കപ്പെടേണ്ടവരും. സദസ്സില്‍ അന്നപാനീയങ്ങളോ മറ്റോ പങ്കുവെക്കുമ്പോള്‍ വലത്തുള്ളവര്‍ക്ക് പ്രാഥമ്യം നല്‍കണമെന്നാണു മത മര്യാദ. ഇടതു വശത്തിരിക്കുന്ന വലിയവരെ പരിഗണിക്കുകയും വേണമല്ലോ. തിരുമേനി അല്പം കുടിച്ചു. എന്നിട്ട് ബാലനോട് ചോദിച്ചു:
“ഞാനീ പാനപാത്രം മുതിര്‍ന്നവര്‍ക്ക് നല്‍കട്ടേ?”
“എന്റെ അവസരം ഞാനാര്‍ക്കു നല്‍കാനാണു നബിയേ.....!”
തിരുമേനി സ്വ. അതു ബാലനു തന്നെ കൊടുത്തു.
“ഞാനീ പാനപാത്രം മുതിര്‍ന്നവര്‍ക്ക് നല്‍കട്ടേ?”
“എന്റെ അവസരം ഞാനാര്‍ക്കു നല്‍കാനാണു നബിയേ.....!”
തിരുമേനി സ്വ. അതു ബാലനു തന്നെ കൊടുത്തു.
പില്‍കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായിത്തീര്‍ന്ന ഇബ്നു അബ്ബാസ് (റ) ആയിരുന്നു അന്നത്തെ ആ ബാലന്‍.
## അർഹതപ്പെട്ട അവകാശങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതാണ് ബുദ്ധി.
>> posted on 15/6/2016
0 comments:
Post a Comment