Wednesday, 15 June 2016

വിളവെടുപ്പ്

പക
ഡെമോക്സിന്റെ വാളുപോലെ
തൂങ്ങിക്കിടക്കുമ്പോൾ
മനസ് പടനിലമാവുന്നു.

മൗനം
എരിതീയിൽ എണ്ണയായ്
പ്രക്ഷുബ്ദമായന്തരംഗം
പൊട്ടിത്തെറിക്കുന്നു.

ഒടുവിൽ
ജീവിതപ്പാടത്ത്
കൊയ്ത്തിനിറങ്ങുമ്പോൾ
കാറ്റു ചായ്ച്ച കറ്റകൾ മാത്രം ബാക്കി.

>>
(2005 മാർച്ച് 9ന് എഴുതിയത്)

0 comments:

Post a Comment