Wednesday, 15 June 2016

ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുത്ത തീ



Muhammad Sajeer Bukhari
15/6/2016
യസീദ് ബിൻ മർസദ് സദാ കരയുമായിരുന്നു. കണ്ണീരൊഴുക്കാത്ത ഒരു നേരവുമില്ല. ആരോ കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നീ പാപം ചെയ്താൽ എല്ലാ കാലത്തും നിന്നെ ബാത്ത് റൂമിലിരുത്തും എന്നെങ്ങാനുമാണ് എന്‍റെ റബ്ബ് താക്കീത് ചെയ്തിട്ടുള്ളതെങ്കിൽ തീർച്ചയായും അതിന്‍റെ അസഹ്യതയിൽ തന്നെ ഞാന്‍ നിലക്കാതെ കണ്ണീർ പൊഴിക്കും. അപ്പോൾപ്പിന്നെ, നരകാഗ്നിയിലിടുമെന്ന് പറഞ്ഞാലോ?! മൂവായിരമാണ്ട് കത്തിച്ചു കത്തിച്ചു പഴുപ്പിച്ചെടുത്തതാണത്. ആയിരമാണ്ട് കത്തിച്ചപ്പോൾ അതിന്‍റെ നിറം തുടിക്കുന്ന ചുവപ്പായി. വീണ്ടും ആയിരം കൊല്ലം കത്തിച്ചപ്പോൾ തീ വെളുത്തു പോയി .പിന്നെയും ഒരു സഹസ്രാബ്ധം. അതു കറുത്തിരുണ്ടു. ഇരുട്ടു കുത്തിയ രാത്രിയെപ്പോലെ കറുപ്പാണ് നരകത്തിന് "
( റൂഹുൽ ബയാൻ 2/225).
പുണ്യ റമളാൻ പത്ത് ദിവസങ്ങൾ പിന്നിടുന്നു. ഇനി പാപമോചനത്തിന്‍റെ രാപ്പകലുകൾ. മനമുരുകിക്കരഞ്ഞ് നമുക്കും പാപക്കറകൾ കഴുകിക്കളയാം. നാഥാ...! അടിയങ്ങൾക്ക് മഗ്ഫിറത്തേകണേ....

0 comments:

Post a Comment